അബുദാബി: യാസ് മറീന സർക്യൂട്ടിൽനടന്ന എഫ്.ഐ.എ. വേൾഡ് റാലിക്രോസ് ചാമ്പ്യൻഷിപ്പ് 2019-ൽ ആദ്യജയം കെവിൻ ഹാൻസീന്. മിഡിലീസ്റ്റിലെത്തന്നെ ആദ്യ റാലി ക്രോസ് ചാമ്പ്യൻഷിപ്പിൽ പ്യൂഷോ എം.ജെ.പി. 208 എന്ന കാറിലാണ് കെവിൻ വിജയക്കുതിപ്പ് നടത്തിയത്.

നിക്ലാസ് ഗ്രോൺഹോം, ലിയാം ഡോറൻ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. മൂന്ന് ദിവസം നീണ്ട ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് വർണാഭമായ ആഘോഷങ്ങളും യാസിൽ നടന്നു. യാസിലെ വാരാന്ത്യം കൂടുതൽ നിറപ്പകിട്ടുള്ളതാക്കാൻ ചാമ്പ്യൻഷിപ്പിന് സാധിച്ചതായി യാസ് മറീന സർക്യൂട്ട് സി.ഇ.ഒ. അൽ താരിഖ് അൽ അമീരി പറഞ്ഞു.

Content Highlights: Abu Dhabi  World Rally cross Championship