അബുദാബി: പലതരത്തിലുള്ള വീഡിയോ ഗെയിമുകൾക്കടിമപ്പെട്ട് തലപോയവർക്കായി അബുദാബിയിൽ പുതിയ ക്ലിനിക്ക് ഒരുങ്ങുന്നു. ദി നാഷണൽ റീഹാബിലിറ്റേഷൻ സെന്ററാണ് (എൻ.ആർ.സി) അബുദാബിയിയിൽ ഔട്ട് പേഷ്യന്റ് ക്ലിനിക്ക് ആരംഭിക്കുന്നത്. വീഡിയോ ഗെയിമുകൾക്ക് അടിമപ്പെട്ട് ഗുരുതര സ്വഭാവവൈകല്യങ്ങൾ നേരിടുന്ന ഒട്ടേറെപ്പേരാണ് ഇപ്പോൾ ചികിത്സ തേടുന്നത്.
അത്തരക്കാർക്ക് ശാസ്ത്രീയമായ ചികിത്സാ സൗകര്യങ്ങളും ബോധവത്കരണവും ലഭ്യമാക്കുകയാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. സ്വ
ദേശികൾക്കും വിദേശികൾക്കും സേവനം ലഭ്യമാക്കാൻ ഇതിലൂടെ കഴിയുമെന്ന് എൻ.ആർ.സി. ഡയറക്ടർ ജനറൽ ഡോ. ഹമാദ് അൽ ഗഫേരി പറഞ്ഞു. ലോകത്തിലെ ആദ്യ 100 ഗെയിമിങ് മാർക്കറ്റുകളിലൊന്നാണ് യു.എ.ഇ. യു.എ.ഇ.യിലെ സ്മാർട്ട് ഫോൺ ഉപയോക്താക്കളിൽ 80 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള വീഡിയോ ഗെയിമുകൾ കളിക്കുന്നവരാണ്. ഓരോരുത്തരിലെയും വൈകല്യങ്ങൾ മനസ്സിലാക്കി പ്രത്യേക ചികിത്സാ രീതികളാണ് ക്ലിനിക്ക് അവലംബിക്കുക.