അബുദാബി: പന്ത്രണ്ട് കിലോ സ്വർണവുമായി മൂന്നുപേരടങ്ങിയ കവർച്ചസംഘം അബുദാബിയിൽ പിടിയിൽ. ബനിയാസ് ഗോൾഡ് മാർക്കറ്റിൽനിന്നാണ് സ്വർണം കവർന്നത്.

അബുദാബിയിലെ വാണിജ്യമേഖലയിലുള്ള ഒരു താമസകേന്ദ്രത്തിൽ ഇവ സൂക്ഷിച്ചിരിക്കുകയായിരുന്നു. മാലകളും വളകളും സ്വർണനാണയങ്ങളും പണവുമടങ്ങുന്ന മോഷണ വസ്തുക്കൾ പോലീസ് കണ്ടെത്തു. സ്വർണംവിറ്റ് പെട്ടെന്ന് ധനികരാവണം എന്നതായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം. പോലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റംസമ്മതിച്ചു.

Content Highlights: Abu Dhabi Gold Robbery gang Arrested