അബുദാബി: രാഷ്ട്ര സേവനത്തിനിടെ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്ക് ആദരവർപ്പിച്ച് അബുദാബിയിലെ രക്തസാക്ഷി സ്മാരകമായ വഹത് അൽ കരാമയിൽ സ്മരണദിനത്തിൽ ദേശീയപതാകയുയർത്തി.
യു.എ.ഇ.ക്ക് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ സ്മരണകൾ അനശ്വരമാക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് മനോഹര വാസ്തുശില്പ സങ്കലനമായ വഹത് അൽ കരാമ നിർമിച്ചത്. രക്തസാക്ഷിദിനമെന്ന പ്രയോഗത്തിന് ബദലായി സ്മരണദിനമെന്ന പേര് നൽകിയാണ് വീര സൈനികർക്ക് യു.എ.ഇയുടെ ആദരവ് പ്രകടിപ്പിക്കുന്നത്. ശനിയാഴ്ച നടന്ന ചടങ്ങിൽ ഭരണ പ്രതിനിധികളും യു.എ.ഇയുടെ കര, വ്യോമ, നാവിക സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവത്യാഗം ചെയ്ത സൈനികരെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടികൾ നടന്നു.