അബുദാബി: ഇന്ത്യാ സോഷ്യൽ സെന്റർ ഫാഷൻ ഷോ സംഘടിപ്പിച്ചു. 33 വയസ്സിനുമുകളിലുള്ളവരുടെ വിഭാഗത്തിൽ 23 പേർ റാമ്പിൽ ചുവടുവെച്ചപ്പോൾ ഡോ. ടിന പ്രതിപ്കുമാർ കിരീടം ചൂടി. അനുഷ അശ്വിൻ, ദേവാംഗി തിവാരി എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടിയത്. ബെസ്റ്റ് ഇന്ത്യൻ എത്തിനിക് വെയർ, ബെസ്റ്റ് ഇന്ത്യൻ ഈവനിങ് വെയർ, ബെസ്റ്റ് വാക് എന്നീ പുരസ്‌കാരങ്ങളും അനുഷ അശ്വിൻ സ്വന്തമാക്കി.

വിദ്യ സാഗർ പട്ടേൽ (ബെസ്റ്റ് ഇന്ത്യൻ കാഷ്വൽ വെയർ), സുചിത്ര (ബെസ്റ്റ് സ്‌മൈൽ) എന്നിവർക്കാണ് ഈ വിഭാഗത്തിലെ മറ്റു പുരസ്‌കാരങ്ങൾ. 18 മുതൽ 32 വയസ്സുവരെയുള്ള ഖൂബ്‌സൂരത് വിഭാഗത്തിൽ 10 മത്സരാർഥികളിൽ സ്‌മൈലിയാണ് ജേതാവായത്. അഗ്രത സുജിത്, എദ്‌ന എൽസ ജോർജ് എന്നിവർക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം. ബെസ്റ്റ് ഇന്ത്യൻ കാഷ്വൽ വെയർ, ബെസ്റ്റ് ഇന്ത്യൻ ഈവനിങ് വെയർ പുരസ്‌കാരങ്ങളും സ്‌മൈലിക്കാണ്.

അഗ്രത സുജിദ് (ബെസ്റ്റ് ഇന്ത്യൻ എത്തിനിക് വെയർ), ബാൻഡന ഡാങ് (ബെസ്റ്റ് വാക്ക്), സ്‌നേഹൽ ഒൻകർ റെങ്കെ (ബെസ്റ്റ് സ്‌മൈൽ) എന്നിവർക്കും പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു. സമ്മാനാർഹരിൽ മലയാളികളുമുണ്ട്.