അബുദാബി: കൊല്ലം ടി.കെ.എം. കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് ഗ്ലോബൽ അലംനി യു.എ.ഇ. ചാപ്റ്ററിന്റെ ഓണാഘോഷപരിപാടിയായ ‘ആർപ്പോ ഇർറോ 2019’ അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്നു.

പ്രസിഡന്റ് ഫാറൂഖ് താഹയുടെ അധ്യക്ഷതയിൽ ടി.കെ.എം. കോളേജസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഷഹൽ ഹസൻ മുസ്‌ല്യാർ, പ്രിൻസിപ്പൽ സ്മിതാ സുരേഷ്, ടി.കെ.എം. ട്രസ്റ്റ് അംഗങ്ങളായ ഹാറൂൺ, ഖാലിദ് മുസ്‌ല്യാർ, അലംനി സീനിയർ അംഗങ്ങളായ ഡെൽറ്റ ജലാൽ, നൗഷാദ് പുന്നത്തല, ലാൽ അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു.

ഫയാസ് മുഹമ്മദ്, ഷാഹുൽ, യാസ് മുഹമ്മദ്, ബൈജു ഇല്യാസ് എന്നിവർ സംസാരിച്ചു. വയലിനിസ്‌റ്റ് ശബരീഷ് പ്രഭാകറിന്റെ സംഗീതവിരുന്നിനൊപ്പം അലംനി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാകായിക മത്സരങ്ങളും നടന്നു.