അബുദാബി: അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനും എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാനും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ വസതിയിൽ സന്ദർശനം നടത്തി.
സമൂഹത്തിലെ എല്ലാവരുമായും ഊഷ്മളബന്ധം പുലർത്തുകയെന്ന ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. അബുദാബിയിലെ നിക്ഷേപ രംഗം നൽകുന്ന സാധ്യതകളെക്കുറിച്ച് ഭരണ പ്രതിനിധികൾ യൂസഫലിയുമായി സംസാരിച്ചു. ശൈഖ് ഖാലിദ് മുഷിരിഫ് മാളിലും സന്ദർശനം നടത്തി. മാളിലെ വിവിധ ബ്രാൻഡുകളെക്കുറിച്ചും മാൾ അബുദാബിയിലെ സമൂഹത്തിന് ലഭ്യമാക്കുന്ന അവസരങ്ങളെക്കുറിച്ചും യൂസഫലി വിശദീകരിച്ചു.