അബുദാബി: അബുദാബി സാംസ്കാരിക വേദിയേർപ്പെടുത്തിയ പത്മരാജൻ പുരസ്കാരം നടി സുരഭി ലക്ഷ്മിക്ക് സമ്മാനിച്ചു. അബുദാബി മലയാളിസമാജത്തിൽ നടന്ന ആഘോഷപരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പൂജ വെർണെക്കരിൽനിന്ന്‌ സുരഭി പുരസ്കാരമേറ്റുവാങ്ങി.

ചടങ്ങിൽ സാംസ്കാരിക വേദിയേർപ്പെടുത്തിയ കർമശ്രേഷ്ഠ പുരസ്കാരങ്ങൾ അഹല്യ കമ്യൂണിറ്റി ഹെൽത്ത് സെന്റർ എം.ഡി. ശ്രിയാ ഗോപാലിനും ബിൻമൂസ ട്രാവൽസ് എം.ഡി. മേരി തോമസിനും സമ്മാനിച്ചു. വിവിധ കലാപ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച യു.എ.ഇ.യിലെ പത്ത് യുവപ്രതിഭകളെയും ചടങ്ങിൽ പുരസ്കാരം നൽകിയാദരിച്ചു.

ആഘോഷപരിപാടിയിൽ സാംസ്‌കാരികവേദി പ്രസിഡന്റ് അനൂപ് നമ്പ്യാർ അധ്യക്ഷനായി. മലയാളിസമാജം ആക്ടിങ് പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി പി.കെ. ജയരാജ്, ബി. യേശുശീലൻ, മൊയ്തീൻ അബ്ദുൽ അസീസ്, സുരേഷ്, സാബു അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. അഡ്വ. ആയിഷ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. വിവിധ കലാ പരിപാടികളും അരങ്ങേറി.