അബുദാബി: മലയാളി പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയായ ആർട്ട്‌മേറ്റ്‌സ് യു.എ.ഇ.യുടെ നാലാമത് സ്റ്റേജ് ഷോയും ഓണാഘോഷവും അബുദാബി മലയാളിസമാജത്തിൽ നടന്നു.

ഓണസദ്യ, ഹ്രസ്വചിത്ര പ്രദർശനം, ഓണക്കളികൾ, ഓണപ്പാട്ട്, ആർട്ട്‌മേറ്റ്‌സ് കലാകാരന്മാരുടെ കലാപ്രകടനങ്ങൾ എന്നിവ അരങ്ങേറി. അൻസാർ കൊയിലാണ്ടി, ഷാജി പുഷ്പാംഗതൻ, ബഷീർ ബെല്ലോ തുടങ്ങിയവർ ആശംസ അർപ്പിച്ചു.