അബുദാബി: ആസ്വാദകഹൃദയം കവർന്ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ മാപ്പിള കലാമേള അരങ്ങേറി. ‘മുഹബ്ബത്തിൻ നിലാവ്’ എന്ന പേരിൽ ഇശൽ കോറസ് ഒരുക്കിയ പരിപാടിയിൽ മാപ്പിളപ്പാട്ടുകൾ, കോൽക്കളി, ഒപ്പന തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിച്ചു.

ഹിന്ദി ഖവാലി സൂഫി ഗാനങ്ങളുമായി നവാസ് കാസർകോടിന്റെ നേതൃത്വത്തിൽ റാഫി മഞ്ചേരി, അസീം കണ്ണൂർ, ഹിഷാന അബൂബക്കർ, ശിഹാബ് എടരിക്കോട്, ആഷിഖ് പുതുപ്പറമ്പ്, നിജ നിഷ അബുദാബി എന്നിവർ അവതരണം നടത്തി. അബുദാബി ഇന്ത്യൻ എംബസി കൗൺസിലർ രാജ മുരുകൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കെ. മൊയ്തീൻ കോയ, എം.എം. നാസർ കാഞ്ഞങ്ങാട്, അഷ്‌റഫ്, റാഷിദ് പൂമാടം, അലി അലിഫ്, ഗഫൂർ എടപ്പാൾ എന്നിവർ പങ്കെടുത്തു. നജ്മുദ്ധീൻ കൊടക്കൽ, സൽമാനുൽ ഫാരിസി ദേശമംഗലം, റഹീം ചെമ്മാട്, സൈദ് മൂച്ചിക്കൽ എന്നിവർ നേതൃത്വം നൽകി.