അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ ‘ആർക്കും പാടാം’ എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിച്ചു. 25 ഗായകർ പങ്കെടുത്ത പരിപാടിയിൽ പഴയതും പുതിയതുമായ ഒട്ടേറെ ഗാനങ്ങൾ അവതരിപ്പിച്ചു.

ആഗ്രഹമുള്ള എല്ലാവർക്കും പാട്ടുപാടാൻ അവസരമൊരുക്കുകയും പ്രോത്സാഹനം നൽകുകയുമാണ് പരിപാടിയുടെ ലക്ഷ്യം. എല്ലാ മാസവും പരിപാടി സംഘടിപ്പിക്കും. ഗായകൻ അജയ് ഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു.

സാഹിത്യവിഭാഗം സെക്രട്ടറി അബ്ദുൽ ഗഫൂർ അജയ് ഗോപാലിന് പുസ്തകം സമ്മാനിച്ചു. ജനറൽ സെക്രട്ടറി ബിജിത് കുമാർ സംസാരിച്ചു. അരുൺ കൃഷ്ണൻ സ്വാഗതവും നിർമൽ തോമസ് നന്ദിയും പറഞ്ഞു.