അബുദാബി: സായിദ് വർഷത്തോടനുബന്ധിച്ചുള്ള സ്റ്റാമ്പ് എമിറേറ്റ്‌സ് പോസ്റ്റ് പുറത്തിറക്കി. ഇതിന്റെ ആദ്യപതിപ്പ് യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണവകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്യാൻ എമിറേറ്റ്‌സ് പോസ്റ്റിൽനിന്ന് സ്വീകരിച്ചു.

സായിദ് വർഷാചരണവും സായിദിന്റ മൂല്യങ്ങളും ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന ഒന്നാണ് സ്റ്റാമ്പെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. സായിദിന്റെ സ്മരണയിലുള്ള ഒരുലക്ഷം സ്റ്റാമ്പുകളും പതിനായിരം കാർഡുകളുമാണ് എമിറേറ്റ്‌സ് പോസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. ഇത് യു.എ.ഇ.യിലെ എമിറേറ്റ്‌സ് പോസ്റ്റിന്റെ എല്ലാശാഖകളിലും ലഭ്യമാണെന്ന് എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് ആക്ടിങ് സി.ഇ.ഒ. അബ്ദുല്ല മുഹമ്മദ് അൽ അഷ്‌റം പറഞ്ഞു.