അബുദാബി: അഡ്വ. അൻസാരി സൈനുദ്ദീൻ പ്രസിഡന്റും കെ.വി. ബഷീർ ജനറൽ സെക്രട്ടറിയുമായി അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 39 വർഷത്തെ ചരിത്രത്തിൽ ആദ്യമായി രണ്ട് വനിതകളെ ഭരണസമിതിയിലും 20 വനിതകളെ എക്‌സിക്യുട്ടീവിലും ഉൾപ്പെടുത്തി എന്നതാണ് പുതിയ കമ്മിറ്റിയുടെ സവിശേഷത.

മധു പരവൂർ, സി.കെ. ഷരീഫ് (വൈ.പ്രസി.), അനിത റഫീഖ്, ടി.കെ. വിനോദ് (ജോ.സെക്ര.), മനോരഞ്ജൻ (ട്രഷ.), വിപിൻ (അസി.ട്രഷ.), ജാഫർ കുറ്റിപ്പുറം (കലാവിഭാഗം സെക്ര.), അശാക് കുമാർ (അസി. സെക്ര.), നുനിൽ മാടമ്പി (സാഹിത്യവിഭാഗം സെക്ര.), ബിന്ദു ഷോബി (അസി.സെക്ര.), തമ്പാൻ (കായിക വിഭാഗം സെക്ര.), ബാദുഷ (അസി.സെക്ര.), രാഗേഷ് മാവിലായി (ജനക്ഷേമം), ജസ്റ്റിൻ തോമസ് (മീഡിയ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

വാർഷികസമ്മേളനം കേരള സോഷ്യൽ സെന്ററിൽ മുൻ രാജ്യസഭാംഗം പി. രാജീവ് ഉദ്ഘാടനംചെയ്തു. പ്രമുഖ സാംസ്‌കാരികപ്രവർത്തകൻ ജെ. ശ്രീചിത്രൻ, തുളസി, അബ്ദുറഹ്മാൻ, ഇ.കെ. സലാം എന്നിവർ സംസാരിച്ചു. കെ.ബി. മുരളി, വി.പി. കൃഷ്ണകുമാർ, എ.കെ. ബീരാൻകുട്ടി, പി. പത്മനാഭൻ എന്നിവരടങ്ങിയ പ്രസീഡിയം യോഗം നിയന്ത്രിച്ചു. സഫറുള്ള പാലപ്പെട്ടി, റഫീഖലി കൊല്ലിയത്ത് എന്നിവർ പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സുരേഷ് പാടൂർ വാർഷിക റിപ്പോർട്ടും മധു പരവൂർ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.

ഫൈസൽ ബാവ, ലതീഷ് ശങ്കർ, പ്രജീഷ്, സരോഷ്, ബിന്ദു ഷോബി, നാസർ വയനാട്, ഷറഫ് സലീം, കെ.ടി.ഒ. അബ്ദുറഹ്മാൻ, ജുനൈദ്, സന്തോഷ്, നിർമൽ തോമസ്, അലി ഇർഫാൻ, മുഹമ്മദ് ഷാഫി, ഗീതാ ജയചന്ദ്രൻ, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.