അബുദാബി: നിർധനകുടുംബങ്ങൾക്ക് റംസാൻ സഹായവുമായി അബുദാബി പോലീസ്. ഭക്ഷണ സാധനങ്ങൾ അടങ്ങുന്ന പെട്ടികളാണ് പോലീസ് കുടുംബങ്ങൾക്ക് സമ്മാനിച്ചത്. കഷ്ടതയനുഭവിക്കുന്ന ഒട്ടേറെ കുടുംബങ്ങൾക്ക് ഈ സഹായമെത്തി. റംസാന്റെ സന്ദേശം ജനങ്ങളിലേക്ക് പകരുന്നതോടൊപ്പം ഏറ്റവും കഷ്ടതയനുഭവിക്കുന്നവരിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് അബുദാബി പോലീസ് അൽ ഐൻ സാമൂഹിക സുരക്ഷാവിഭാഗം ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഖാലിദ് പറഞ്ഞു.

.