ഷാര്‍ജ: രമേശ് ചെന്നിത്തല വ്യക്തിയും ജീവിതവും എന്ന പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി പ്രകാശനം ചെയ്തു. 

ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതം അടിസ്ഥാനമാക്കിയുള്ള പുസ്തകം ഹരിതം ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. 

ഷാര്‍ജ സര്‍ക്കാരിന്റെ ഇസ്ലാമിക കാര്യവകുപ്പ് ചെയര്‍മാന്‍ കൂടിയായ ഷെയ്ഖ് അബ്ദുല്ലാ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി എം.കെ. മുനീര്‍ എം.എല്‍.എയ്ക്ക് നല്‍കിയാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്.

പ്രകാശനം കര്‍മ്മം നിര്‍വഹിച്ച കേരളത്തോട് എന്നും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഷെയ്ഖ് അബ്ദുള്ളക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായി ചെന്നിത്തല അറിയിച്ചു.