ദുബായ് : ഖത്തറിൽ 927 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് പേർ മരിക്കുകയും ചെയ്തു. 512 പേർ സുഖംപ്രാപിച്ചു. 17996 പേരാണ് നിലവിൽ കോവിഡ് പോസിറ്റീവ് ആയത്. ആകെ മരണം 312 ആണ്. 1663 പേർ ആശുപത്രിയിലുണ്ട്. ഇവരിൽ 427 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

യു.എ.ഇയിൽ 1988 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നാല് പേർകൂടി മരിച്ചു. 2138 പേർകൂടി രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 4,74,136 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 4,58,885 പേരും രോഗമുക്തി നേടി. ആകെ മരണം 1,514 ആണ്. നിലവിൽ 13,735 കോവിഡ് രോഗികൾ രാജ്യത്തുണ്ട്.

ഒമാനിൽ കോവിഡ് ബാധിച്ച് ആറ് പേർകൂടി മരിച്ചു. 1,208 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ മരണം 1,728 ആണ്. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,65,482 ആണ്. 764 പേർകൂടി രോഗമുക്തരായി. 1,48,303 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ 623 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇവരിൽ 196 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.

സൗദിയിൽ 792 കോവിഡ് കേസുകൾകൂടി കണ്ടെത്തി. 467 പേർ രോഗമുക്തി നേടി. ഏഴ് പേർകൂടി മരിക്കുകയും ചെയ്തു. നിലവിൽ 6686 പേർ ചികിത്സയിലുണ്ട്. ഇവരിൽ 846 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ആകെ കോവിഡ് ബാധിതർ 394169 ആണ്. ഇവരിൽ 380772 പേർ രോഗമുക്തി നേടി. ആകെ മരണം 6711 ആണ്.

കുവൈത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടയിൽ 1,357 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 12 പേർ മരിച്ചു. രാജ്യത്ത് മൊത്തം കോവിഡ് രോഗികൾ 2,38,549 ആയി. മരണസംഖ്യ 1,365 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 13,915 പേർ ചികിത്സയിലാണ്. ഇതിൽ 216 പേരുടെ നില അതീവ ഗുരുതരമാണ്.

രാജ്യത്ത് ഇതുവരെ 21,00,948 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.

Content Highlights: 927 Covid-19 cases, six deaths reported in Qatar on April 6