ദുബായ്:  ഗള്‍ഫ് മലയാളികള്‍ക്ക് ഇന്ന് ആശങ്കയുടെ ദിനമായിരുന്നു. കോവിഡ് ബാധിച്ചു എട്ട് മലയാളികളാണ് മരണമാണ് ഇന്ന് മരിച്ചത്. അജ്മാനില്‍ കോവിഡ് ബാധിച്ചു  ചനോഷ് കെ സി (36) മരിച്ചു.  അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ് (56 ), കാസര്‍ഗോഡ് തലപ്പാടി സ്വദേശി അബ്ബാസ് ( 45 ) എന്നിവര്‍  അബുദാബിയില്‍ മരിച്ചു.മഫ്റഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു  പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയ ഗോപാല്‍ കോവിഡ് ബാധിച്ചു കുവൈറ്റില്‍ മരിച്ചു.അറുപത്തി അഞ്ച് വയസായിരുന്നു. കോഴിക്കോട് എലത്തൂര്‍ സ്വദേശി ടി സി അഷ്റഫ് എന്ന പ്രവാസി മലയാളിയും ഇന്ന് കുവൈറ്റില്‍  മരിച്ചു(55).

കൊല്ലം അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍  മധുസൂദനന്‍ പിള്ള കോവിഡ് നയന്റീന്‍ ബാധിച്ചു റിയാദില്‍ മരിച്ചു. ഈ മാസം മൂന്നാം തീയതി മുതല്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ രണ്ടു മലയാളികളുടെ മരണങ്ങള്‍ കോവിഡ് നയന്റീന്‍ കാരണമാണ് എന്ന് ഇന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ കറ്റാനം ഭരണിക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍ കൃഷ്ണ പിള്ള , തൃക്കരിപ്പൂര്‍ കൈകൊട്ട്  കടവ് പൂവളപ്പ് സ്വദേശി അബ്ദു റഹ്മാനെ മൂപ്പന്റകത്ത എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണ് ഏന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത് .കോവിഡ് ബാധിച്ച്  ഗള്‍ഫില്‍ മരിച്ച  മലയാളികളുടെ എണ്ണം ഇതോടെ 86 ആയി. 

Content Highlight: 8 more Keralites die to COVID-19 in Gulf