കുവൈത്ത്സിറ്റി : കുവൈത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ആശങ്ക വേണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി സിബി പറഞ്ഞു. കുവൈത്തിലേക്ക് വിദേശികളുടെ തിരിച്ചുവരവിനു കുവൈത്ത് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കോവിഡ് വാക്സിനേഷൻ ക്യു.ആർ. കോഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് വരുകയാണ്. അധികം വൈകാതെ പ്രശ്നത്തിന് പരിഹാരമുണ്ടാകും.

അതേസമയം വിദേശികളുടെ തിരിച്ചു വരവ് സംബന്ധിച്ച് ഇനിയും കൂടുതൽ വ്യക്തത ലഭിക്കാനുണ്ട്. കുവൈത്ത് സർക്കാരിൽനിന്ന് വ്യക്തമായ യാത്രാനുമതി ലഭിച്ച ശേഷമേ യാത്രക്കാർ ടിക്കറ്റ് ബുക്ക്‌ ചെയ്യേണ്ടതുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കോവിഷീൽഡ് വാക്സിന് കുവൈത്ത് അംഗീകാരം നൽകിയിട്ടുണ്ടെന്നും യാത്ര സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.