ദുബായ് : സ്വർണ വജ്രാഭരണങ്ങൾക്ക് വമ്പൻ ഇളവുമായി ജോയ് ആലുക്കാസ് ഗ്രൂപ്പ്. നവംബർ 30 മുതൽ ഡിസംബർ നാലുവരെ നീണ്ടുനിൽക്കുന്ന വിപണന മേളയുടെ ഭാഗമായി 50 ശതമാനം വരെ ഇളവുകളാണ് ലഭിക്കുക. യു.എ.ഇ. സുവർണജൂബിലിയുടെ ഭാഗമായാണ് സീസണിലെ ഏറ്റവും വലിയ ഇളവുകൾ ആഭരണഷോപ്പിങ്ങിന് നൽകിയിരിക്കുന്നത്. സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 50 ശതമാനവും തിരഞ്ഞെടുക്കപ്പെട്ട വജ്രാഭരണങ്ങളുടേതിന് 50 ശതമാനവും ഇളവുകൾ ലഭിക്കും.

യു.എ.ഇ.യുടെ സുവർണജൂബിലി ജോയ് ആലുക്കാസിനൊപ്പം ആഘോഷിക്കാനുള്ള സുവർണാവസരമാണ് ഇതെന്ന് ഗ്രൂപ്പ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എം.ഡി. ജോൺ പോൾ ആലുക്കാസ് പറഞ്ഞു.