ദുബായ് : യു.എ.ഇ.യിലെ ഫെഡറൽ കോടതികൾ ഈ വർഷം കൈകാര്യം ചെയ്തത് 34.68 കോടി ദിർഹം മൂല്യമുള്ള വാണിജ്യ കേസുകൾ. ആകെ 1840 വാണിജ്യ കേസുകളാണ് കൈകാര്യം ചെയ്തതെന്ന് യു.എ.ഇ. ജുഡീഷ്യൽ ഉദ്യോഗസ്ഥർ അറിയിച്ചു.

സാമ്പത്തിക ക്ലെയിമുകൾ, ഭരണപരമായ തീരുമാനങ്ങൾ റദ്ദാക്കൽ, സേവനാനന്തര ആനുകൂല്യങ്ങൾ, നികുതിത്തർക്കങ്ങൾ തുടങ്ങിയ കേസുകൾ ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ ഫെഡറൽ പ്രാദേശിക കോടതികൾക്ക് ലഭിച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു.

യു.എ.ഇ.യിൽ ചിലയിടങ്ങളിൽ മഴ

ദുബായ് : യു.എ.ഇ.യിലെ ചിലയിടങ്ങളിൽ തിങ്കളാഴ്ച ശക്തമായ കാറ്റും മഴയും ലഭിച്ചു. ഖോർഫക്കാനിലാണ് മഴ ശക്തമായത്. ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രണ്ടുദിവസം അസ്ഥിരകാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.