അബുദാബി : ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് അൽ ഐനിലെ ഷിയാബ് അൽ അഷ്‌ക്കറിൽ പ്രവർത്തനമാരംഭിച്ചു. സ്വദേശി വ്യവസായി ശൈഖ് ഹമദ് സാലെം അൽ അമേരി ഉദ്ഘാടനം നിർവഹിച്ചു. ലുലു അൽ ഐൻ റീജിണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, റീജിണൽ മാനേജർ പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സന്നിഹിതരായി. 45,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഹൈപ്പർമാർക്കറ്റിൽ എല്ലാതരം ഉത്പന്നങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ഷിയാബ് അൽ അഷ്‌കറിലും സമീപപ്രദേശങ്ങളിലുമുള്ള ജനവിഭാഗങ്ങൾക്ക് നൂതനമായ ഷോപ്പിങ് അനുഭവമായിരിക്കും പുതിയ ഹൈപ്പർമാർക്കറ്റ് സമ്മാനിക്കുകയെന്ന് ശൈഖ് ഹമദ് സാലെം അൽ അമേരി പറഞ്ഞു.

0യു.എ.ഇ സുവർണജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ അൽ ഐനിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ അറിയിച്ചു. അൽ ഐനിലെ 13-മത്തെ ലുലു ഹൈപ്പർമാർക്കറ്റാണിത്.