ദുബായ് : യു.എ.ഇ.യുടെ വിവിധഭാഗങ്ങളിൽ മഴയും കാറ്റും തുടരുന്നു.

വടക്കൻ എമിറേറ്റുകളിലും അബുദാബിയിലെ വിവിധയിടങ്ങളിലുമാണ് കാര്യമായി മഴ പെയ്തത്. ദിബ്ബയിലും സമീപപ്രദേശങ്ങളിലും മഴ ശക്തമായിരുന്നു. താഴ്ന്ന നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഫുജൈറ വാദി തുവൈൻ, വാദി അൽ ഫാദി, ദിബ്ബ എന്നിവിടങ്ങളിൽ മഴ ലഭിച്ചു. മലനിരകളിലെല്ലാം കനത്ത മഴയായിരുന്നു. വാദികൾ നിറഞ്ഞൊഴുകി. മലനിരകളിൽനിന്നും ചെറിയ വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിരുന്നു. വരുംദിവസങ്ങളിൽ രാജ്യമൊട്ടാകെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.