ഷാർജ : ഈ വർഷത്തെ ഫെയിം ടൈംസ് ഇന്റർനാഷണൽ എക്സലൻസ് അവാർഡ് വ്യവസായിയും ഷാർജ ഏരീസ് ഗ്രൂപ്പ് സ്ഥാപകചെയർമാനും സി.ഇ.ഒ.യുമായ ഡോ. സോഹൻ റോയിക്ക് ലഭിച്ചു. ബെസ്റ്റ് വിഷനറി എന്റർപ്രെണർ ഓഫ് ദ ഇയർ പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായത്. അന്തർദേശീയ തലത്തിലുള്ള സാമൂഹിക, സാമ്പത്തിക, വ്യാവസായിക മേഖലകളിലെ പ്രമുഖ സംഘടനകളെയും വ്യക്തികളെയും ആദരിക്കുന്ന പുരസ്കാരമാണിത്. കവി, സംവിധായകൻ, ചലച്ചിത്ര നിർമാതാവ്, ചലച്ചിത്രഗാന രചയിതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലും ഡോ. സോഹൻ റോയ് സജീവമാണ്. ഫോബ്‌സ് ലിസ്റ്റിലും അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്.