ദുബായ് : സുന്നി സെന്റർ പ്രസിഡൻറും പണ്ഡിതനുമായ സയ്യിദ് ഹാമിദ് കോയ തങ്ങളുടെ നിര്യാണത്തിൽ യു.എ.ഇ. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അനുശോചിച്ചു. ജീവിതത്തെ സൗഹൃദംകൊണ്ട് ധന്യമാക്കിയ മഹാ വ്യക്തിയായിരുന്നു സയ്യിദ് ഹാമിദ് കോയ തങ്ങൾ എന്ന് സെന്റർ പ്രസിഡന്റ് എ.പി. അബ്ദുസമ്മദ് പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണം നികത്താനാവാത്ത നഷ്ടമാണെന്നും സെന്റർ അനുസ്മരിച്ചു.