ദുബായ് : കണ്ണൂരിൽനിന്ന് ബെഹ്റൈനിലേക്ക് എയർഇന്ത്യ സർവീസ് ആരംഭിക്കുന്നു. നവംബർ ഒന്നിന് ആരംഭിക്കുന്ന വിന്റർ ഷെഡ്യൂളിലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.

254 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഡ്രീം ലൈനർ വിമാനമാണ് സർവീസ് നടത്തുക. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന രീതിയിലാണ് സർവീസ്.