ഷാർജ : ഐ.പി.എൽ. മത്സരങ്ങൾ കാണാൻ കൊതിക്കുന്ന കായികപ്രേമികൾക്ക് സന്തോഷ വാർത്തയുമായി അധികൃതർ. ഷാർജയിലെ മത്സരങ്ങൾ കാണാനുള്ള നിരക്ക് 60 ദിർഹമായി കുറച്ചു. നേരത്തേ 150 മുതൽ 200 ദിർഹം വരെയായിരുന്ന ടിക്കറ്റാണ് 60 ദിർഹത്തിനു നൽകുന്നത്. 16 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് പ്രവേശനം എന്ന നിബന്ധന തുടരും. വാക്സിനെടുത്തവർക്കും 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തിയവർക്കും മാത്രമായിരിക്കും പ്രവേശനം. അബുദാബി ശൈഖ് സായിദ് സ്റ്റേഡിയത്തിലും 60 ദിർഹമാണ് നിരക്ക്.