ദുബായ് : ലോക പക്ഷാഘാതദിനത്തോടനുബന്ധിച്ച് ബോധവത്കരണവുമായി ആസ്റ്റർ ഡോക്ടർമാർ. അടിയന്തര മെഡിക്കൽ സഹായം തേടാനും ജീവൻ രക്ഷിക്കാനും പ്രാപ്തരാക്കുന്ന നിലയിൽ പക്ഷാഘാതത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയാൻ പഠിക്കണമെന്നും ആസ്റ്റർ ആശുപത്രികളിലെ ഡോക്ടർമാർ അഭ്യർഥിച്ചു.

യു.എ.ഇ.യിൽ, പക്ഷാഘാതരോഗികളിൽ 50 ശതമാനം പേരും 45 വയസ്സിന് താഴെയുള്ളവരാണ്. എന്നാൽ, ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ, 80 ശതമാനം പക്ഷാഘാതരോഗികളും 65 വയസ്സിന് മുകളിലുള്ളവരുമാണ്.

85 ശതമാനം പക്ഷാഘാതകേസുകളും രക്തക്കുഴലുകളിലെ തടസ്സങ്ങൾമൂലമാണ് ഉണ്ടാകുന്നത്, രക്തക്കുഴലുകൾ അടഞ്ഞിരിക്കുന്ന ഓരോ മിനിറ്റിലും 1.9 ദശലക്ഷം ന്യൂറോണുകൾ നശിക്കുന്നതായും ആസ്റ്റർഹോസ്പിറ്റൽ അൽ ഖിസൈസിലെ ന്യൂറോളജി സ്പെഷ്യലിസ്റ്റ് ഡോക്ടർ നസീം പാലക്കുഴിയിൽ പറഞ്ഞു.