ദുബായ് : ഭരണാധികാരി, എഴുത്തുകാരൻ, വാഗ്മി, വിദ്യാഭ്യാസ പരികർത്താവ്, സാമുദായിക സൗഹാർദത്തിന്റെ വക്താവ് എന്നീ നിലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച മഹാ വ്യക്തിത്വമായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്ന് ശശി തരൂർ എം.പി. അഭിപ്രായപ്പെട്ടു.

ദുബായ്-കോഴിക്കോട് ജില്ലാ കെ.എം.സി.സി. സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ പരിപാടിയിൽ സി.എച്ച്. രാഷ്ട്രസേവാ പുരസ്കാരം ദുബായ് ഭരണകുടുംബാംഗം ശൈഖാ ഷംസ ബിൻത് റാഷിദ് അൽ മക്തൂമിൽനിന്ന് സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേര ക്രൗൺ പ്ലാസ ഹോട്ടലിൽ ഹാഫിള് ഡോ. ഹസം ഹംസയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി ഡി.പി. വേൾഡ് ഡി.പി. ട്രേഡ് സി.ഒ.ഒ. മഹ്മൂദ് അൽബസ്തകി ഉദ്ഘാടനംചെയ്തു. ജില്ലാ ആക്ടിങ് പ്രസിഡന്റ് കെ.പി. മൊയ്തീൻ കോയ ഹാജി അധ്യക്ഷത വഹിച്ചു.

സി.എച്ചിന്റെ പുത്രനും മുസ്‌ലിംലീഗ് നേതാവുമായ ഡോ. എം.കെ. മുനീർ എം.എൽ.എ., പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സി.എച്ച്. അവാർഡ് ജൂറി ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, ഡബ്ല്യു.എം.ഒ. ജന.സെക്രട്ടറി എം.എ മുഹമ്മദ് ജമാൽ, റിയാസ് ചേലേരി, കായക്കൊടി ഇബ്രാഹിം മുസ്‌ല്യാർ, ഡോ. സുബൈർ ഹുദവി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം സി.എച്ച്. അനുസ്മരണപ്രഭാഷണം നടത്തി.

മികച്ച ജീവകാരുണ്യപ്രവർത്തകനുള്ള അവാർഡ് ഇ.സി.എച്ച്. സാരഥി തമീം അബൂബക്കറിന് ശശി തരൂർ സമ്മാനിച്ചു. റിയാസ് ചേലേരിക്ക്‌ (സാബീൽ പാലസ്) എക്സലൻസ് അവാർഡും എ.എ.കെ. ഗ്രൂപ്പ് എം.ഡി. എ.എ.കെ. മുസ്തഫ, എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്പ് എം.ഡി. ജമാദ് ഉസ്മാൻ, കെൻസ ഗ്രൂപ്പ് എം.ഡി. ഡോ. ശിഹാബ് ഷാ എന്നിവർക്ക് ശശി തരൂർ ബിസിനസ് അച്ചീവ്‌മെന്റ് അവാർഡും നൽകി.

ഡോ. ഫാത്തിമത്തുൽ നസീഹ അഹമ്മദ് ബിച്ചിയ്ക്ക് വിദ്യാഭ്യാസപ്രോത്സാഹന പുരസ്കാരം നൽകി.

ജില്ലാ കെ.എം.സി.സി.യുടെ വിദ്യാഭ്യാസപദ്ധതിയായ എജ്യു.ടച്ച് സ്കോളർഷിപ്പ് ബ്രോഷർ പ്രകാശനം എം.കെ. മുനീർ നിർവഹിച്ചു.

കെ.എം.സി.സി. ജന.സെക്രട്ടറി കെ.പി. മുഹമ്മദ് സ്വാഗതവും ഹംസ കാവിൽ നന്ദിയും പറഞ്ഞു.

ദുബായ് കെ.എം.സി.സി. നേതാക്കളായ ഹുസൈനാർ ഹാജി എടച്ചാക്കൈ, ഇസ്മായിൽ അരൂക്കുറ്റി, പി.കെ ഇസ്മായിൽ, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കർ, ഹസ്സൻ ചാലിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആസിഫ് കാപ്പാട്, യൂസുഫ് കാരക്കാട് എന്നിവർ ഇശൽവിരുന്ന് അവതരിപ്പിച്ചു.