അബുദാബി : കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മുസഫയിലെ അഹല്യ ആശുപത്രിയിൽ സന്ദർശനം നടത്തി. മഹാമാരിയുടെ സമയത്ത് ആതുരശുശ്രൂഷാരംഗത്ത് സജീവമായി നിലകൊണ്ടവരെ അദ്ദേഹം അഭിനന്ദിച്ചു. അഹല്യ മെഡിക്കൽ ഗ്രൂപ്പിൽ 30 വർഷമായി സേവനമനുഷ്ഠിച്ചുവരുന്ന മാനസികാരോഗ്യ വിദഗ്ധൻ ഡോ. മുരളീധരൻ, സ്പെഷ്യലിസ്റ്റ് പാത്തോളജിസ്റ്റ് ഡോ.ശകുന്തള വ്യാസ് എന്നിവരെ മന്ത്രി അനുമോദിച്ചു.

യു.എ.ഇ. സുവർണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 പേർക്ക് സൗജന്യ തിമിരശസ്ത്രക്രിയ നടത്താനുള്ള അഹല്യ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

അഹല്യ മെഡിക്കൽ ഗ്രൂപ്പ് എം.ഡി. വി.എസ്. ഗോപാൽ മന്ത്രിയെ പൊന്നാടയണിയിച്ച് ആദരിച്ചു. എക്സിക്യുട്ടീവ് ഡയറക്ടർ വിഭു ബോസ്, മെഡിക്കൽ ഡയറക്ടർമാരായ ഡോ.അനിൽ കുമാർ, ഡോ.ആഷിഖ്, ഡോ.സംഗീത എന്നിവർ സംബന്ധിച്ചു. സി.ഇ.ഒ. ഡോ.വിനോദ് തമ്പി സ്വാഗതം പറഞ്ഞു.