ദുബായ് : ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി 30 ദിവസം തുടർച്ചയായി 100 കിലോമീറ്റർ സൈക്കിൾ ചവിട്ടി മാതൃകയായി പാലക്കാട് ഇരട്ടയാൽ സ്വദേശി വിനോയ് വിക്ടർ. മുൻപ് സംഭവിച്ച വാഹനാപകടത്തിലെ ശാരീരിക പരിമിതികൾപോലും മറികടന്നാണ് വിനോയ് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്ത ഫിറ്റ്‌നസ് ചലഞ്ച് 30 ദിവസം പൂർത്തീകരിച്ചത്.

അപകടത്തിൽ സാരമായി പരിക്കേറ്റതിനെ തുടർന്ന് കാലിലിട്ട ഒരു കന്പിയും തോളിലെ സ്‌ക്രൂവും വെച്ചുകൊണ്ട് വേദനകളെ അതിജീവിച്ചായിരുന്നു കഠിനപ്രയത്നം. നാട്ടിലുള്ള സഹോദരൻ സജു പൗലോസ് 112 ദിവസം തുടർച്ചയായി 100 കിലോമീറ്റർ ചവിട്ടിയതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു വിനോയ് ചലഞ്ച് പൂർത്തീകരിച്ചത്.