ദുബായ് : മമ്മൂട്ടിയുടെ സിനിമാപൂർവജീവിതം അടക്കമുള്ള അനുഭവങ്ങൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ വിവരിക്കുന്ന മമ്മൂട്ടി കഥപറയുന്നു എന്ന ഡോക്യുമെന്ററി ദുബായ് ഫ്ളോറ ഇൻ ഹോട്ടലിൽ പ്രദർശിപ്പിച്ചു. ന്യൂസ്ടാഗ് ലൈവാണ് ഇത് നിർമിച്ചത്. ദുബായിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകർക്കായായിരുന്നു പ്രദർശനം.

പി. അഹ്മദ് ശരീഫ് നിർമിച്ച ഡോക്യുമെന്ററി കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഫിലിം സൊസൈറ്റി ചെയർമാൻ എ.വി. ഫർദീസ് ആണ് അവതരിപ്പിച്ചത്. നിസാം കാലിക്കറ്റ് ശബ്ദം നൽകി. സുമേഷ് തൈക്കണ്ടി ആണ് ഛായാഗ്രഹണം. എഡിറ്റിങ്- ആമിൽ.