ഷാർജ : ഇൻകാസ് യു.എ.ഇ. കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ സംഘടനാരംഗത്ത് കൂടുതൽകരുത്ത് പകരുമെന്ന് പ്രസിഡന്റ് വി. മഹാദേവൻ പറഞ്ഞു.

കെ.പി.സി.സി. നിയോഗിച്ച ഇൻകാസ് യു.എ.ഇ. കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ, കൺവീനർമാരായ ഇ.പി. ജോൺസൺ, അഡ്വ. ടി.കെ. ഹാഷിക്, മോഹൻദാസ് പി.കെ. എന്നിവർ പൊതുപ്രവർത്തക രംഗത്ത് കഴിവ് തെളിയിച്ചവരാണ്.

നാലുപേരുടെയും നിയമനം യു.എ.ഇ.യിൽ കോൺഗ്രസ് പ്രവർത്തകരെ ഒന്നിപ്പിക്കാനും കെ.പി.സി.സി.ക്ക്‌ പ്രവാസികൾക്കിടയിൽ കൂടുതൽ പിന്തുണനേടാനും സഹായകമാകുമെന്ന് വി. മഹാദേവൻ പറഞ്ഞു.