ദുബായ് : ഒന്നരപ്പതിറ്റാണ്ട് പാലിയേറ്റീവ് രംഗത്തെ സജീവ സാന്നിധ്യവും കോവിഡ് കാല പരിചരണങ്ങളിൽ നിസ്വാർഥമായി പ്രയത്നിക്കുകയും ചെയ്ത കെ.വി. ഹംസ-മൈമൂന ദമ്പതിമാരെ വടക്കേകാട് യു.എ.ഇ. അഭയം ടീം അംഗങ്ങൾ ആദരിച്ചു.

ഷാജി അമ്മന്നൂർ അധ്യക്ഷതവഹിച്ചു. എം.സി.എ. നാസർ മുഖ്യാതിഥിയായി. കാസിം പുത്തൻപുരക്കൽ, നസീർ വാടാനാപ്പള്ളി, ഡോ. മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. അമിർ സ്വാഗതവും ഒ.എം. നസിർ നന്ദിയും പറഞ്ഞു.