ഫുജൈറ : മസാഫി സൂഖ് അൽ ജുമ ഫ്രൈഡേ മാർക്കറ്റിൽ ശനിയാഴ്ച പുലർച്ചെ വൻതീപ്പിടിത്തമുണ്ടായി. നിരവധി കടകൾ കത്തിനശിച്ചു.
ആളപായമില്ലെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. മാർക്കറ്റിലെ നാലുകടകളാണ് തീപ്പിടിത്തത്തിൽ പൂർണമായും കത്തിനശിച്ചത്. പുലർച്ചെയാണ് സംഭവം.
പോലീസ് ഓപ്പറേഷൻ റൂമിൽ വിവരമറിഞ്ഞയുടൻതന്നെ അഗ്നിശമനസേനയും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി. കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതെ തീ നിയന്ത്രണവിധേയമാക്കിയതായി ഫുജൈറ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അലി അൽ തുനൈജി പറഞ്ഞു.
തീപ്പിടിത്തത്തിന്റെ കാരണം രണ്ടു ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് ഫുജൈറ പോലീസ് അറിയിച്ചു. വൈദ്യുതി കണക്‌ഷനിലെ തകരാറുകൾ പരിഹരിക്കുന്നതിനും സുരക്ഷയ്ക്കായി വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നും അൽ തുനൈജി കടയുടമകളോട് നിർദേശിച്ചു.
ഫ്രൈഡേ മാർക്കറ്റിലുണ്ടായ തീപ്പിടിത്തം