ദുബായ് : മർകസ് ദുബായിൽ പുതിയസാരഥികളെ തിരഞ്ഞെടുത്തു. മർകസ്, ഐ.സി.എഫ്., ആർ.എസ്.സി., കെ.സി.എഫ്., അലംനി, സഖാഫി ശൂറ ഭാരവാഹികളുടെ സംയുക്തയോഗത്തിലാണ് പുതിയഭാരവാഹികളെ പ്രഖ്യാപിച്ചത്. ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് (പ്രസിഡന്റ്), യഹ്‌യ സഖാഫി ആലപ്പുഴ (ജനറൽ സെക്രട്ടറി), മുഹമ്മദലി സൈനി (ഫിനാൻസ് സെക്രട്ടറി), സൈദ് സഖാഫി വെണ്ണക്കോട്, ജമാൽ ഹാജി ചങ്ങരോത്ത്, മുഹ്‌യിദ്ധീൻ കുട്ടി സഖാഫി പുകയൂർ, മുഹമ്മദ് പുല്ലാളൂർ, ഫസൽ മട്ടന്നൂർ (വൈസ് പ്രസിഡന്റുമാർ), എൻജിനിയർ ഷഫീഖ് ഇടപ്പള്ളി, ഡോ. നാസർ വാണിയമ്പലം, നസീർ ചൊക്ലി, സലീം ആർ.ഇ.സി., ബഷീർ വെള്ളായിക്കോട് (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.

ഡോ. മുഹമ്മദ് ഖാസിം, ഡോ. കരീം വെങ്കിടങ്ങ്, ഫ്‌ലോറ ഹസൻ ഹാജി, നെല്ലറ ശംസുദ്ധീൻ, മുഹമ്മദലി ഹാജി അല്ലൂർ, മമ്പാട് അബ്ദുൽ അസീസ് സഖാഫി, സയ്യിദ് താഹ ബാഫഖി, എ.കെ. അബൂബക്കർ മുസ്‌ല്യാർ കട്ടിപ്പാറ, അസീസ് ഹാജി പാനൂർ, ഫാറൂഖ് പുന്നയൂർ എന്നിവരടങ്ങുന്ന ഉപദേശക സമിതിയെയും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി 50 അംഗ സമിതിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഭാരവാഹികളെ മർകസ് ചാൻസലറും ഇന്ത്യൻ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ അഭിനന്ദിച്ചു.