അജ്മാൻ : ഗുരുരംഗ വേദിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാൻ കവിതകളെ ഉൾപ്പെടുത്തി ‘കാവ്യം സുഗേയം’ എന്ന പേരിൽ കാവ്യാലാപന മത്സരം സംഘടിപ്പിച്ചു.

അഞ്ചാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായാണ് മത്സരം നടത്തിയത്. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അജ്മാൻ അൽ അമീർ സ്കൂൾ പ്രിൻസിപ്പൽ സുമിത്രൻ ജെ. ജേക്കബ്, ഗുരുരംഗവേദി സാരഥി ബിജി ചന്ദ്രൻ എന്നിവർ ആശംസകൾ പറഞ്ഞു.

ജൂനിയർ വിഭാഗത്തിൽ അബുദാബി ഭവൻസ് സ്കൂൾ വിദ്യാർഥിനി അഞ്ജലി വെത്തൂർ ഒന്നാംസ്ഥാനം നേടി. അനന്യ സുനിൽ (അബുദാബി ഇന്ത്യൻ സ്കൂൾ), റിയ രജീഷ് (അജ്മാൻ അൽ അമീർ സ്കൂൾ) എന്നിവർ യഥാക്രമം രണ്ടും മൂന്നാം സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ അജ്മാൻ അൽ അമീർ സ്കൂളിലെ മറിയ ആൻ ഷാജി, മറിയം സെയ്ദു മൊഹമ്മദ് നിസ്സാർ എന്നിവർ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി. അതുല്യ രാജ് (അജ്മാൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ) രണ്ടാംസ്ഥാനത്തെത്തി. വിദ്യാർഥിനികളായ നിവേദ്യ കെ. കുമാർ, പവിത്ര പി.എസ്. എന്നിവർ കവിതകൾ ചൊല്ലി.

രാജേന്ദ്രൻ പുന്നപ്പുള്ളി നേതൃത്വംനൽകി. സുഗതൻ മംഗലശ്ശേരിൽ സ്വാഗതവും മോഹൻകുമാർ നന്ദിയും പറഞ്ഞു.