ദുബായ് : എക്സ്‌പോ 2020 സ്വകാര്യ പൊതു പങ്കാളിത്തത്തിൽ സംഘടിപ്പിക്കപ്പെടുന്ന ആഗോള സമ്മേളനങ്ങൾക്കുകൂടി വേദിയാകും. ദുബായ് സാമ്പത്തിക വകുപ്പാണ് സമ്മേളനത്തിന് നേതൃത്വംനൽകുക. ഒക്ടോബർ 10-11 തീയതികളിൽ നടക്കുന്ന ദുബായ് അന്താരാഷ്ട്ര സ്വകാര്യ പൊതുസമ്മേളനം പ്രാദേശികതലത്തിലും ആഗോളതലത്തിലുമുള്ള സാമ്പത്തികരംഗങ്ങളിലെ സാധ്യതകൾ ചർച്ചചെയ്യും. മേഖലയിലെ സമഗ്രവികസനത്തിന് സ്വകാര്യ പൊതു പങ്കാളിത്തം വലിയപങ്കാണ് വഹിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിക്ഷേപസാധ്യതകൾക്കുകൂടി വഴിവെക്കുന്നതാവും സമ്മേളനമെന്ന് സാമ്പത്തികവകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ സലേഹ് അൽ സലേഹ് പറഞ്ഞു.