ദുബായ് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ സ്വർണനാണയങ്ങൾ സമ്മാനമായി നേടാൻ അവസരം. സ്വർണം, വജ്രം എന്നിവ വാങ്ങുമ്പോൾ സ്വർണനാണയങ്ങൾ ഉറപ്പായും നേടാൻ അവസരം നൽകുന്ന 'ഗോൾഡ് പ്രോമിസ്' പ്രഖ്യാപിച്ചു.

ഈ ആനുകൂല്യം ഏപ്രിൽ 29 മുതൽ മേയ് 15 വരെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമായിരിക്കും. സ്വർണാഭരണങ്ങൾ, വജ്രാഭരണങ്ങൾ, അമൂല്യ രത്നാഭരണങ്ങൾ എന്നിവയിൽ ഏറ്റവും ആകർഷകമായതും സവിശേഷവുമായ ട്രെൻഡുകൾ ഉൾക്കൊള്ളുന്ന ഫെസ്റ്റിവൽ ജൂവലറി ശേഖരവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പുറത്തിറക്കിയിട്ടുണ്ട്.

കൂടാതെ രാജകീയ പ്രൗഢിയോടെയുള്ള അതിമനോഹരമായ ഡിസൈനുകളായ ഹെറിറ്റേജ് ജൂവലറി ശേഖരവുമുണ്ട്.

ഗോൾഡ് പ്രോമിസ് ഓഫറിലൂടെ 4000 ദിർഹത്തിനുള്ള ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയം സൗജന്യമായി നേടാം. 2500 ദിർഹത്തിനുള്ള ആഭരണങ്ങൾക്ക് അരഗ്രാം സ്വർണനാണയം നേടാനുമാണ് അവസരം. കൂടാതെ സ്വർണനിരക്ക് ബ്ലോക്ക് ചെയ്യാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്.

മേയ് 14 വരെ 10 ശതമാനം തുക മുൻകൂറായി നൽകി ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ സൗകര്യം നേടാം. ഇതിലൂടെ സ്വർണവിലവർധനയിൽനിന്ന്‌ സംരക്ഷണം നേടാനാവും.