ദുബായ് : സൗദി അറേബ്യയിൽ കോവിഡ് ചികിത്സയിലായിരുന്ന 13 പേർകൂടി മരിച്ചു. പുതുതായി 1062 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 867 പേർ രോഗമുക്തി നേടുകയുംചെയ്തു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,15,281 ആണ്. ഇവരിൽ 3,98,454 പേർ രോഗമുക്തി നേടി. ആകെ മരണം 6935 ആയി. നിലവിൽ 9892 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1298 പേരുടെ നില ഗുരുതരമാണ്. റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഒമാനിൽ 928 പുതിയ കേസുകൾകൂടി പുതുതായി റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ ഇതോടെ 1,92,326 ആയി. ഒമ്പത് പേർകൂടി മരിച്ചതോടെ ആകെ മരണം 2001 ആയി. 919 പേർ രോഗമുക്തി നേടി. ആകെ രോഗം ഭേദമായവരുടെ എണ്ണം 1,71,848 ആയി. നിലവിൽ 833 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 257 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.

യു.എ.ഇയിൽ രണ്ടുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം ഇതോടെ 1580 ആയി. 1710 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 1551 പേർ രോഗമുക്തി നേടി. ആകെ രോഗികൾ 5,16,301 ആണ്. ഇവരിൽ 4,97,140 പേർ രോഗമുക്തി നേടി. നിലവിൽ 17581 പേർ ചികിത്സയിലുണ്ട്. ഖത്തറിൽ നാല് പേർകൂടി മരിച്ചു. 690 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 1606 പേർ രോഗമുക്തി നേടുകയും ചെയ്തു. നിലവിൽ 17,526 പേർ ചികിത്സയിലുണ്ട്.