അബുദാബി : റംസാനിലെ അവസാന പത്തിൽ ഖിയാമുല്ലൈലിക്ക് (പാതിരാനമസ്കാരം) പള്ളികൾ അരമണിക്കൂർ തുറക്കാൻ യു.എ.ഇ. ദുരന്ത നിവാരണ അതോറിറ്റി അനുമതിനൽകി. അർധരാത്രി 12 മുതൽ 12.30 വരെയാണ് പ്രാർഥനയ്ക്ക് അനുമതി. പ്രാർത്ഥനയ്ക്കുശേഷം ഉടൻ പള്ളികൾ അടക്കണമെന്നും അധികൃതർ നിർദേശിച്ചു. കോവിഡ് പ്രതിരോധ നടപടികൾ കൃത്യമായി പാലിച്ചുവേണം ആരാധന നിർവഹിക്കാനെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പ്രായമായവർക്കും ഗുരുതര അസുഖമുള്ളവർക്കും പള്ളിയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്.