ദുബായ് : കഴിഞ്ഞവർഷം മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായത്ത് 670 പേരെന്ന് ദുബായ് പോലീസ്. മുൻവർഷത്തേക്കാൾ 38 ശതമാനം കുറവാണിത്. ഗുരുതരമായ അപകടങ്ങളുടെ നിരക്ക് 29 ശതമാനത്തോളം ഇക്കാലയളവിൽ കുറഞ്ഞു. മറ്റു ലഹരിമരുന്നുകൾ ഉപയോഗിച്ച് വാഹനമോടിച്ച 94 പേർ ഇക്കാലയളവിൽ പോലീസ് പിടിയിലായി. 21 ദശലക്ഷം ദിർഹത്തിലധികമാണ് മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകേണ്ടിവന്ന ബ്ലഡ്മണി. ഡ്രൈവർമാരിൽനിന്നുമാണ് ഈ തുകയീടാക്കിയതെന്ന് ദുബായ് ട്രാഫിക് പ്രോസിക്യൂഷൻ മേധാവി സലാഹ് അൽ ഫലാസി പറഞ്ഞു.