ദുബായ് : സുന്നി സെന്റർ പ്രസിഡൻറും പണ്ഡിതനുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ നിര്യാണത്തിൽ ദുബായ് കെ.എം.സി.സി. അനുശോചിച്ചു. ദുബായിലെ മതപ്രബോധനരംഗത്ത് മഹത്തരമായ പങ്കാണ് അദ്ദേഹം വഹിച്ചതെന്ന് അനുശോചനക്കുറിപ്പിൽ കെ.എം.സി.സി. അംഗങ്ങൾ അനുസ്മരിച്ചു. കെ.എം.സി.സി. ആക്ടിങ്‌ പ്രസിഡന്റ് ഹനീഫ് ചെർക്കള, ജനറൽ സെക്രട്ടറി ഇസ്മായിൽ അരൂക്കുറ്റി, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹീം, റഈസ് പി.വി , മുഹമ്മദ് പട്ടാമ്പി, അശ്‌റഫ് കൊടുങ്ങല്ലൂർ തുടങ്ങിയവർ സംസാരിച്ചു.