ദുബായ് : റംസാന് മുന്നോടിയായി ദുബായിലെ ഭക്ഷ്യസ്ഥാപനങ്ങളിൽ മുനിസിപ്പാലിറ്റി പരിശോധന നടത്തും.

ബേക്കറി, മധുരപലഹാരങ്ങൾ എന്നിവ വിൽക്കുന്നയിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുക. ഭക്ഷ്യോത്പന്നങ്ങൾ ഉണ്ടാക്കുമ്പോഴും സൂക്ഷിക്കുമ്പോഴും കൃത്യമായി ആരോഗ്യസുരക്ഷ ഉറപ്പാക്കാനാണ് പരിശോധനയെന്ന് ദുബായ് മുനിസിപ്പാലിറ്റി ഫുഡ് ഇൻസ്‌പെക്‌ഷൻ വിഭാഗം തലവൻ സുൽത്താൻ അലി അൽ താഹിർ പറഞ്ഞു. ഭക്ഷ്യവസ്തുക്കൾക്ക് ആവശ്യക്കാർ ഏറിവരുന്ന സമയമാണ് റംസാൻകാലം. റംസാൻമാസത്തിന് മുൻപുതന്നെ പരിശോധന തുടങ്ങിയിരുന്നു. ഇതുവരെ 982 സ്ഥാപനങ്ങളിൽ പരിശോധന പൂർത്തിയാക്കി. ഇതിൽ 96 ശതമാനം സ്ഥാപനങ്ങളും നിയമലംഘനം നടത്തിയതായും കണ്ടെത്തിയിരുന്നു.