അബുദാബി : പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കുമായി അബുദാബി വിനോദ സഞ്ചാര സാംസ്കാരിക വകുപ്പ് പങ്കാളിയായി. 'വിസിറ്റ് അബുദാബി' എന്ന പേരിൽ എമിറേറ്റിലെ വേറിട്ടകാഴ്ചകൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയാണ് വകുപ്പ്.

വിനോദസഞ്ചാര കേന്ദ്രങ്ങൾ, രുചിഭേദങ്ങൾ, കല, സംസ്‌കൃതി എന്നിവയെല്ലാം ടിക്‌ടോക്കിലെ ചെറുവീഡിയോകളിലൂടെ പങ്കുവെക്കുന്നു. ടിക്‌ടോക്കുമായുള്ള പങ്കാളിത്തത്തിലൂടെ അബുദാബിയുടെ തനതായ കാഴ്ചകളും പ്രത്യേകതകളും അവതരിപ്പിക്കുകയാണെന്ന് വകുപ്പ് മാർക്കറ്റിങ് എക്സിക്യുട്ടീവ് ഡയറക്ടർ അലി ഹസൻ അൽസൈബ പറഞ്ഞു.

അബുദാബിയുടെ മനോഹാരിതയും സന്ദേശവും പ്രചരിപ്പിക്കുന്നതിനായി വിനോദസഞ്ചാര സാംസ്കാരിക വകുപ്പ് പങ്കാളിത്തത്തിലേർപ്പെടുന്നത് ആഹ്ലാദകരമാണെന്ന് ഗ്ലോബൽ ബിസിനസ് സൊലൂഷൻ ജനറൽ മാനേജർ ഷാന്ത് ഒക്‌നയാൻ പറഞ്ഞു.