ദുബായ് : പെട്ടെന്ന് വൈറലാവാൻ ടിക് ടോക് വീഡിയോയിൽ വ്യാജ വെടിയൊച്ച കൂട്ടിച്ചേർത്ത് പ്രചരിപ്പിച്ച പ്രവാസിക്ക് ദുബായിൽ തടവുംപിഴയും ശിക്ഷവിധിച്ചു. ബംഗ്ലാദേശി സ്വദേശിയായ യുവാവിനാണ് ദുബായ് കോടതി ആറുമാസത്തെ തടവും 5000 ദിർഹം പിഴയും ശിക്ഷവിധിച്ചത്. ബർ ദുബായിലെ ആളൊഴിഞ്ഞൊരു പാർക്കിങ് പ്രദേശത്ത് ഷൂട്ട് ചെയ്ത് വെടിശബ്ദവും ആളുകൾ നിലവിളിക്കുന്ന ശബ്ദവും കൂട്ടിച്ചേർത്തായിരുന്നു ഇയാൾ വീഡിയോ നിർമിച്ച് പോസ്റ്റ് ചെയ്തത്. ജനുവരി 13- നായിരുന്നു സംഭവം. ശിക്ഷാകാലയളവിനുശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഒരു റെസ്‌റ്റോറന്റിലെ ജീവനക്കാരനായിരുന്നു പ്രതി.