ദുബായ്: കോവിഡ് പ്രതിസന്ധികാരണം പ്രവാസി മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്‌ട്രേഷൻ സംവിധാനത്തിൽ ബുധനാഴ്ച വരെ 3,20,463 പ്രവാസികൾ പേര് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്.

ഇതിൽ തൊഴിൽ/താമസ വിസയിൽ എത്തിയ 2,23,624 പേരും സന്ദർശന വിസയിലുള്ള 57,436 പേരും ആശ്രിത വിസയിൽ 20,219 പേരും വിദ്യാർഥികൾ 7276 പേരും ട്രാൻസിറ്റ് വിസയിൽ 691 പേരും മറ്റുള്ളവർ 11,327 പേരുമാണ് മടങ്ങിവരാനായി പേര് രജിസ്റ്റർചെയ്തിട്ടുള്ളത്.

തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർ 56,114 പേരും വാർഷികാവധി കാരണം വരാൻ ആഗ്രഹിക്കുന്നവർ 58,823 പേരുമാണ്. സന്ദർശന വിസ കാലാവധി കഴിഞ്ഞവർ 41,236, വിസക്കാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരും 23,975, ലോക്ഡൗൺ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ 9561, മുതിർന്ന പൗരന്മാർ 10,007, ഗർഭിണികൾ 9515, പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ 2448, ജയിൽ മോചിതൽ 748, മറ്റുള്ളവർ 1,08,520 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.

രജിസ്റ്റർ ചെയ്തവരിൽ വിദഗ്ധതൊഴിലാളികൾ 49,472 പേരും അവിദഗ്ധ തൊഴിലാളികൾ 15,923 പേരുമാണ്. ഭരണനിർവഹണ ജോലികൾ ചെയ്യുന്ന 10,137 പേർ, പ്രൊഫഷണലുകൾ 67,136 പേർ, സ്വയംതൊഴിൽ ചെയ്യുന്ന 24,107 പേർ, മറ്റുള്ളവർ 1,53,724 എന്നിങ്ങനെയാണ് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ തൊഴിൽ രംഗം കേന്ദ്രീകരിച്ചുള്ള കണക്കുകൾ .

നോർക്ക പ്രവാസി രജിസ്‌ട്രേഷൻ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 23,014

കൊല്ലം 22,575

പത്തനംതിട്ട 12,677

കോട്ടയം 12,220

ആലപ്പുഴ 15,648

എറണാകുളം 18,489

ഇടുക്കി 3,459

തൃശ്ശൂർ 40,434

പാലക്കാട് 21,164

മലപ്പുറം 54,280

കോഴിക്കോട് 40,431

വയനാട് 4,478

കണ്ണൂർ 36,228

കാസർകോട് 15,658