ദുബായ് : ഇന്ത്യൻ മ്യൂസിഷ്യൻസ് ഫോറം ടാലെന്റ്‌സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഓൺലൈൻ അനുസ്മരണം സംഘടിപ്പിച്ചു. മൃദംഗ വിദ്വാൻ മുക്കം സലിം മുഖ്യാതിഥിയായി.

സുഹാന സലിം, നഷിദ സലിം, ലിയാന സലിം എന്നിവർ പങ്കെടുത്തു. യു.എ.ഇ.യിലും മറ്റ് വിദേശരാജ്യങ്ങളിൽനിന്ന്‌ ഒട്ടേറെപേർ പങ്കാളികളായി. സേതുനാഥ് വിശ്വനാഥ്, ഇന്ദു ശശിധരൻ, എം.എ. സലിം, ബിജി വിജയ്, അബു സുശീലൻ, ശശിധരൻ തുടങ്ങിയവർ നേതൃത്വം നല്കി.