ദുബായ് : മാതാ അമൃതാനന്ദമയി ജന്മദിനാഘോഷ പരിപാടി ഗൾഫ് നാടുകളിൽ നടന്നു. അമൃത കുടുംബം മിഡിൽ ഈസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ അമ്മയുടെ ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ദുബായ് ജെ.എസ്.എസ്. പ്രൈവറ്റ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികൾ നടന്നു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി ഓൺ ലൈനായി മുഖ്യപ്രഭാഷണം നടത്തി.