മ്പാദ്യശീലത്തിന് പ്രേരിപ്പിക്കുന്ന ഷെയർ മാർക്കറ്റിനെകുറിച്ചുള്ള പുസ്തകമാണ് പുന്നയൂർക്കുളം സെയ്‌നുദ്ദീന്റെ ‘ദ് ഷെയർ മാർക്കറ്റ്’- ഷെയർ മാർക്കറ്റിലൂടെ നേട്ടമുണ്ടാക്കാം’ എന്ന പുസ്തകം. ‘നമ്മൾ ഏതായാലും കഷ്ടപ്പെട്ട് ജീവിച്ചു. നാട്ടിലുള്ളവരെങ്കിലും ആ കഷ്ടപ്പാടും ദുരിതങ്ങളും അറിയാതെ ജീവിക്കട്ടെ’ ഇതാണ് പല പ്രവാസികളും പൊതുവേ പറഞ്ഞുവരുന്നത്. അങ്ങനെ കിട്ടുന്ന പണം മുഴുവനും, പോരാത്തത് കടംവാങ്ങിച്ചും പ്രവാസികൾ നാട്ടിലേക്കയക്കുന്നു. പല പ്രവാസി കുടുംബങ്ങളും ധൂർത്തടിച്ചും ജീവിക്കുന്നു. ഒടുവിൽ എല്ലാം അവസാനിപ്പിച്ച് പാവപ്പെട്ടവൻ രോഗവും ദാരിദ്ര്യവുമായി നാട്ടിൽ ചെന്നാൽ അവന്റെ സ്ഥാനം വീട്ടിൽ എവിടെയാണ്? ചിന്തിപ്പിക്കുന്ന ഈ വിഷയത്തിന് പരിഹാരമാണ് ഈ പുസ്തകം. വാട്‌സാപ്പ് സാഹിത്യ കൂട്ടായ്മയായ മലയാളി റൈറ്റേഴ്‌സ് ഫോറമാണ് പ്രകാശനത്തിന്റെ സംഘാടകർ.

പ്രകാശനം: നവംബർ അഞ്ച് വൈകീട്ട് അഞ്ചിന്

പ്രസാധകർ: ഒലീവ് ഇന്ദ്രപ്രസ്ഥത്തിലെ അതീന്ദ്രിയങ്ങൾ

കളിൽ തുടങ്ങി മൂന്നര പതിറ്റാണ്ടുകാലത്തെ മാധ്യമപ്രവർത്തന ജീവിതം അടയാളപ്പെടുത്തുന്ന ഇസ്മയിൽ മേലടിയുടെ പുതിയ പുസ്തകമാണ് ‘ഇന്ദ്രപ്രസ്ഥത്തിലെ അതീന്ദ്രിയങ്ങൾ’. രാജീവ് ഗാന്ധി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം അദ്ദേഹത്തോടൊപ്പം യാത്രചെയ്തത്, ബാബരി മസ്ജിദ് വീഴും മുൻപ് അതിനകത്തു കയറിയത്, രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്ന തീരുമാനങ്ങൾ എടുക്കപ്പെടുന്ന രാഷ്ട്രീയ പിന്നാമ്പുറങ്ങളിലെ ഉപജാപക മഹാമഹങ്ങൾ അടുത്തറിഞ്ഞ അപൂർവനിമിഷങ്ങൾ, ഒരു ദശാബ്ദത്തിലേറെ നീണ്ട ഡൽഹി വാസക്കാലത്ത് ഇന്ത്യ മുഴുവൻ കറങ്ങി, ഉത്തരേന്ത്യയിലെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ച് റിപ്പോർട്ട് ചെയ്ത അനുഭവങ്ങൾ എന്നിവയെല്ലാം പുസ്തകം പങ്കുവെക്കുന്നു. ഡൽഹി വിട്ട് ഗൾഫിൽ എത്തി രണ്ട് വ്യാഴവട്ടം കഴിഞ്ഞ് ആ ദില്ലിക്കഥകൾ വായനക്കാർക്ക് മുമ്പിൽ തുറന്നുവെക്കുകയാണ് കവി കൂടിയായ ഇസ്മയിൽ മേലടി.

പ്രകാശനം: നവംബർ അഞ്ച് രാത്രി 8.30

പ്രസാധകർ: ലിപി