ദുബായ് : ഗൾഫിലെ മലയാള റേഡിയോ പ്രക്ഷേപണ രംഗത്ത് കാൽനൂറ്റാണ്ട് പിന്നിട്ട രമേഷ് പയ്യന്നൂരിനെ നാട്ടുകൂട്ടായ്മയായ പയ്യന്നൂർ സൗഹൃദവേദി ആദരിക്കുന്നു.

വെള്ളിയാഴ്ച ദേര മാർക്കോപോളൊ ഹോട്ടലിൽ രണ്ടുമുതൽ വൈകീട്ട് അഞ്ച് വരെയാണ് ചടങ്ങ്. കവി ഇസ്മയിൽ മേലടി ഉപഹാരസമർപ്പണം നടത്തും. ഇ.കെ ദിനേശൻ പരിചയപ്പെടുത്തും. സാമൂഹിക, സാംസ്കാരിക, മാധ്യമരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. കോവിഡ് മാനദണ്ഡപ്രകാരം ക്ഷണിതാക്കൾക്ക് മാത്രമായിരിക്കും പ്രവേശനം.